ചാവക്കാട്: കടപ്പുറം അല്‍ഖൈര്‍ ചാരിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വാങ്ങാനുള്ള 750 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ വിതരണം ചെയ്തു. സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. മാലിക്ക് തൊട്ടാപ്പ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ് കുട്ടികള്‍ക്കുള്ള വൗച്ചര്‍ വിതരണം ചെയ്തു. റിട്ടയേഡ് ഡിവൈഎസ്പി കെ ബി സുരേഷ് മുഖൃപ്രഭാഷണം നടത്തി. അല്‍ ഖൈര്‍ ചാരിറ്റി പ്രസിഡന്റ് റംലാ അഷറഫ്, പി വി ഉമ്മര്‍കുഞ്ഞി, കെ വി അഷറഫ്, കെ എച്ച് ഷാജഹാന്‍, വി എം മനാഫ്, കെ എം ഇബ്രാഹിം, റംല പള്ളത്ത്, സുലൈമു, സുബൈര്‍, ഷെമീര്‍ എന്നിവര്‍ സംസാരിച്ചു.