ജില്ലാ കലോത്സവം ഔപചാരിക ഉദ്ഘാടനം നാളെ – വേദി പരിസ്ഥിതി സൗഹൃദം, അലങ്കാരം പ്രകൃതി വിഭവങ്ങൾ കൊണ്ട്
കുന്നംകുളം : തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ മുൻസിപ്പൽ ടൗൺഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവഹിക്കും. തക്കാളി, മുളക്, വെണ്ട, വഴുതനങ്ങ തുടങ്ങിയ പച്ചക്കറികൾ, വാഴ, കുരുത്തോല, തെങ്ങിൻ പൂക്കുല, കവുങ്ങിൻ പൂക്കൊല തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഉദ്ഘാടന വേദി അലങ്കരിക്കുന്നത്. എ.കെ.എസ്.ടി.യു നേതൃത്വത്തിലുള്ള സ്വീകരണ കമ്മിറ്റിയുടേതാണ് തീരുമാനം. ചേറൂർ നാരായണൻ കുട്ടി ചേട്ടാന്നാണ് ഇവയുടെ രൂപകല്പന നിർവഹിക്കുന്നത്.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്റ്റേജ് അലങ്കരിക്കുന്ന പ്രവർത്തി വൈകിയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പരിസ്ഥിതി സൗഹൃദമായി ഉദ്ഘാടന സമാപന വേദികൾ അലങ്കരിക്കാനാണ് സ്വീകരണ കമ്മിറ്റി ശ്രമിക്കുന്നത്.
സ്വീകരണ കമ്മിറ്റിയുടെ ചെയർമാനായ മുനിസിപ്പൽ സ്റ്റാൻ്റിങ്ങ് കമ്മിറ്റിയുടെ ചെയർമാൻ, ടി സോമശേഖരനും കണവീനർ സി.ജെ ജിജുവും സഹ ഭാരവാഹികളായ കെ.ടി. ഷാജൻ, സി.ഐ ജെയ്മോൻ, വിജോ വില്യംസ് , സി.ചൈതന്യ, എൻ ബിജിൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
Comments are closed.