ഒരുമനയൂരിൽ തെരുവ് നായ ആക്രമണം – പിഞ്ചു കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികൾക്ക് കടിയേറ്റു

ഒരുമനയൂർ : വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ പിഞ്ചു കുഞ്ഞുൾപ്പെടെ രണ്ടു കുട്ടികളെ തെരുവ് നായ കടിച്ചു. ഒരുമനയൂർ പഞ്ചായത്തിലെ എട്ടാം വാർഡ് ബേബിലാൻഡിൽ വേളു വീട്ടിൽ സുബിഷിന്റെ മകൻ ഒരു വയസ്സുകാരൻ ദൈവിക്, കൂട്ടിന്റെകായിൽ അലിക്കുട്ടി മകൾ ആറു വയസ്സുകാരി മറിയം എന്നിവർക്കാണ് കടിയേറ്റത്.

വിവരം അറിഞ്ഞെത്തിയ വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് കുട്ടികളെ ചാവക്കാട് ഗവർമെന്റ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കുട്ടികളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.

Comments are closed.