ഡോ.സുവര്‍ണ്ണ നാലപ്പാട്ടിന്റെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് പുര്‌സകാര വിതരണം ബുധനാഴ്ച
ഗുരുവായൂര്‍ : ഡോ.സുവര്‍ണ്ണ നാലപ്പാട്ടിന്റെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രശസ്തരായ നാല് പേര്‍ക്കുള്ള പുര്‌സകാര വിതരണം ബുധനാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ ഗുരുവായൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡോ.മെഹ്രൂഫ് രാജ്, എസ്.രാജേന്ദു, ലക്ഷ്മി ശങ്കര്‍, സരിത അശോകന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുക. മമ്മിയൂര്‍ ശ്രീപതി ഇന്ദ്രപ്രസ്ഥത്തില്‍ രാവിലെ 9ന് ആരംഭിക്കുന്ന ചടങ്ങില്‍ ഭജന ഗോവിന്ദം എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചയും ശ്രീശങ്കര ഭഗവത്പാദ ജയന്തി ആഘോഷവും സുവര്‍ണ്ണനാലപ്പാട്ട് ട്രസ്റ്റിന്റെ വാര്‍ഷികാഘോഷവും നടക്കും. സുര്‍ണ്ണ നാലപ്പാട് രചിച്ച സുവര്‍ണ്ണ സപ്തതി, ആത്മാവെന്ന പുരാവസ്തു തേടി എന്ന പുസ്തകങ്ങളുടെയും, സുവര്‍ണ്ണ നാലപ്പാട്ടിനെ കുറിച്ച് പ്രമുഖ വ്യക്തികള്‍ ചേര്‍ന്ന് തയ്യാറാക്കിയ സപ്തതി സ്മരണിക എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്യും. നാലപ്പാട്ട് നാരായണ മേനോനെകുറിച്ച് സരിത അശോകന്‍ നാലപ്പാട്ട് തയ്യാറാക്കിയ ഋഷികവി എന്ന ഡോക്യൂമെന്‍ട്രിയുടെ പ്രദര്‍ശനവും ഉണ്ടാകും. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.പികെ.ശാന്തകുമാരി, രാധാകൃഷ്ണന്‍ കാക്കശ്ശേരി, അശോകന്‍ നാലപ്പാട്ട് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments are closed.