ചാവക്കാട് : ജപ്പാൻ ഷോട്ടോഖാൻ കരാട്ടെ അസോസിയേഷൻ (JSKA) പാലക്കാട്‌ നടത്തിയ സൗത്ത് ഇന്ത്യൻ സ്കൂൾ ലെവൽ കരാട്ടെ ടൂർണമെന്റിൽ ഡ്രാഗൺ കരാട്ടെ ക്ലബ്‌ ഓവർ ഓൾ കീരീടം നേടി. സെപ്റ്റംബർ 30 ഒക്ടോബർ 1 തിയതികളിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡ്രാഗന്‍ ക്ലബ്ബില്‍ നിന്നും 212 അംഗങ്ങള്‍ പങ്കെടുത്തു. 116 സ്വര്‍ണ്ണ മെഡലുകളും, 91 സിൽവർ മെഡലുകളും, 84 ബ്രൗൺസും സ്വന്തമാക്കിയാണ് ഡ്രാഗന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. ഗോപാലകൃഷ്ണൻ സെൻസായിടെ കീഴിലാണ് മത്സരം സംഘടിപ്പിച്ചത്. ഡ്രാഗൺ ക്ലബ്ബിനുവേണ്ടി സെൻസായി സാലിഹ് ഓവർ ഓൾ പുരസ്കാരം ഏറ്റുവാങ്ങി.
ഡ്രാഗൺ കരാട്ടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇതെന്നു സെൻസായി മുഹമ്മദ്‌ സാലിഹ് അഭിപ്രായപ്പെട്ടു. പ്രദേശത്തെ വിവിധ സ്ഥലങ്ങളിലായി രണ്ടായിരത്തിലധികം പേർക്ക് കരാട്ടെ പരീശീലനം നൽകുന്ന അധ്യാപകനാണ് മന്നലാംകുന്ന് സ്വദേശി സെൻസായി മുഹമ്മദ്‌ സാലിഹ്.