Header

അങ്ങാടിത്താഴം മേഖലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം – ആക്ഷന്‍ കൌണ്‍സില്‍

ഗുരുവായൂര്‍: അങ്ങാടിത്താഴം മേഖലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കുടിവെള്ള ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിലവിലുള്ള പദ്ധതികളില്‍ നിന്ന് പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. അങ്ങാടിത്താഴം ജുമാമസ്ജിദ് ഹാളില്‍ നടന്ന യോഗം നഗരസഭാധ്യക്ഷ പ്രഫ. പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. അഡ്വ.സുജിത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ആര്‍.വി. അബ്ദുള്‍ മജീദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്‍.രവികുമാര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എം.സി. സുനില്‍കുമാര്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ആര്‍.വി. അബ്ദു റഹിം, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.നൗഷാദ് അഹമ്മു, പി.പി.അബ്ദുള്‍ സലാം,  ഷെഫീഖ് എടപ്പുള്ളി, പി.എം.അബ്ദുള്‍ വഹാബ്, ആര്‍.വി. അലി, എം.എ.ഷെഫീഖ്. എ.എ.മജീദ് എന്നിവര്‍ സംസാരിച്ചു.

Comments are closed.