ഒരുമനയൂര്‍ സ്‌ക്കൂളില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം
ചാവക്കാട്: ഒരുമനയൂര്‍ എയുപി സക്കൂളില്‍ കുടിവെള്ള വിതരണത്തിനായി നിര്‍മ്മിച്ച പമ്പ്ഹൗസ്, രണ്ട് ശോചാലയങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി.അബ്ദുള്‍ റസാഖ് അധ്യക്ഷനായി. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4,80000 രൂപ വിനിയോഗിച്ചാണ് ഇവയുടെ ജോലി പൂര്‍ത്തിയാക്കിയത്. സ്ക്കൂള്‍ മാനേജര്‍ അഡ്വ.മാങ്ങോട്ട് രാമകൃഷ്ണ മേനോന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷിത, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.പി. മൊയ്‌നുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ ഷൈനി ഷാജി, വി.എം.സുധീര്‍ ബാബു, ബി ആര്‍ സി കോര്‍ഡിനേറ്റര്‍ ഹിമ എന്നിവര്‍ പ്രസംഗിച്ചു. സ്‌ക്കൂള്‍ പ്രധാനാധ്യാപിക പി.എ.നസീമ സ്വാഗതവും അധ്യാപകന്‍ വിന്‍സെന്റ് നന്ദിയും പറഞ്ഞു.
Comments are closed.