ചാവക്കാട് : വൻ മയക്കുമരുന്ന് ശേഖരവുമായി അകലാട് സ്വദേശി പിടിയിൽ.

അകലാട് മൂന്നൈനി സ്വദേശി കൊട്ടിലിൽ വീട്ടിൽ അഷറഫിനെയാണ് ചാവക്കാട് പോലീസ് രണ്ടേകാൽ ലിറ്റർ ഹാഷിഷുമായി പിടികൂടിയത്. കേരളത്തിൽ മൂന്നര ലക്ഷം രൂപ വില വരും ഇതിന്.

ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഹാഷിഷ് പിടികൂടിയത്. ഇന്ന് രാത്രിയായിരുന്നു സംഭവം.


KL 46 L 7640 നമ്പറിലുള്ള സ്വിഫ്റ്റ് കാർ നിർത്താതെ പോയതോടെ പോലീസ് പിന്തുടർന്ന് ദ്വാരക ബീച്ചിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.