ചാവക്കാട് : ഗാന്ധി ദര്‍ശന്‍ വേദി ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് ചുക്ക് കാപ്പി വിതരണം നടത്തി. പാലയൂര്‍ തീര്‍ത്ഥകേന്ദ്രം ഫാദര്‍ ജസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് സന്ദീപ് അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ കൌണ്‍സിലര്‍ പീറ്റര്‍, കെ വി ഷാനവാസ്, ആര്‍ കെ നൌഷാദ്, വി കെ സുജിത്, റിഷി ലാസര്‍, എ എസ് സറൂക്ക്, പി കെ കബീര്‍, കെ ബി വിജു, ഫായിസ് എന്നിവര്‍ നേതൃത്വം നല്‍കി.