മഴ; ജില്ലാ കലോത്സവ സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കി

കുന്നംകുളം : ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ കലോത്സവത്തോടനുബന്ധിച്ച് നാളെ ഉച്ചതിരിഞ്ഞു മൂന്നിന് നടത്താനിരുന്ന സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കിയതായി കലോത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നാളെ മുതൽ കുന്നംകുളത്ത് ആരംഭിക്കുന്ന തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായാണ് ഘോഷയാത്ര തീരുമാനിച്ചിരുന്നത്.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3ന് ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അവധി. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ലെന്നും കലക്ടർ അറിയിച്ചു.
ഡിസംബർ 3, 5, 6, 7 തിയതികളിലായി കുന്നംകുളം നഗരത്തിലെ വ്യത്യസ്ഥ സ്കൂളുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ 17 വേദികളിലായാണ് കലാ മത്സരങ്ങൾ അരങ്ങേറുന്നത്. ഒന്നിൽ കൂടുതൽ ഇനങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ മറ്റു സ്റ്റേജുകളിലേക്കുള്ള യാത്രയും ഭക്ഷണ ഹാളിലേക്കുള്ള യാത്രയും മഴ ദുഷ്കരമാക്കും. യു പി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി എണ്ണയിരത്തോളം മത്സരാർത്ഥികളാണ് നാലു ദിവസങ്ങളിലായി കലോത്സവത്തിൽ പങ്കെടുക്കുന്നത്.

Comments are closed.