എടക്കഴിയൂർ നേർച്ച; അഫയൻസ് പൊരിക്കും | തിങ്കൾ ഒപ്പന, ചൊവ്വ വർണ്ണ മഹോത്സവം
എടക്കഴിയൂർ : എടക്കഴിയൂർ നേർച്ചയോട് അനുബന്ധിച്ച് അഫയൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒപ്പന നാളെ രാത്രി ഏഴുമണിക്ക് തെക്കേ മദ്രസ അഫയൻസ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറും. അഫയൻസ് ഒരുക്കുന്ന വർണ്ണ മഹോത്സവം കാഴ്ച്ച ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ അഫയൻസ് ഗ്രൗണ്ടിൽ നിന്നും പുറപ്പെടും.
തമ്പോലം, കർബല, ആഫ്രിക്കൻ കൊട്ട്, ശിങ്കാരി മേളം, ബാൻഡ് സെറ്റ്, ഡി ജെ തുടങ്ങിയ താള മേളങ്ങളുടെ അകമ്പടിയോടെ പുറപ്പെടുന്ന കാഴ്ച രാത്രി ഒരുമണിയോടെ ജാറം അങ്കണത്തിൽ എത്തിച്ചേരും. പുതുപ്പള്ളി കേശവൻ അമ്പാടി ബാലു എന്നീ പ്രശസ്ത ആനകൾ കാഴ്ചയുടെ ഗാംഭീര്യം വർധിപ്പിക്കും.
Comments are closed.