mehandi banner desktop
Chavakkad online

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് കൊടിയേറി

Ft

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 167 മത് എടക്കഴിയൂർ ചന്ദനക്കുടം  കൊടിക്കുത്ത് നേർച്ചക്ക് കൊടിയേറി. 

Jan oushadi

നേർച്ചയുടെ പ്രധാന ദിവസമായ  ഇന്ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് യഹിയ തങ്ങളുടെ വസതിയിൽ നിന്നും, അതിർത്തി സിദ്ദീഖ് മഹ്ളറ പള്ളി പരിസരത്തു നിന്നും ആരംഭിച്ച തെക്ക്, വടക്ക് ഭാഗം കമ്മറ്റികളുടെ കൊടികയറ്റ കാഴ്ചകൾ  11.30 ന് ജാറത്തിൽ എത്തി കൊടികയറ്റി. 

ഇന്നത്തെ പ്രധാന കാഴ്ചകളായ വടക്കുഭാഗം ഇശൽ നിലാവ്, ഒനൈസ, ഡി-സോൺ, എക്കോസ്, സിറ്റി ഗയ്‌സ്, ന്യൂ ചലഞ്ച്, പേരല്ലൂർ ഫെസ്റ്റ്, ചാർളി, അരിസോണ, യുണൈറ്റഡ് കാജ, ഹ്യൂമൻസ് കാഴ്ചകളും തെക്കുഭാഗം പുല്ലെൻചിറ അതിർത്തി, റിബൽസ് ചങ്ങാടം റോഡ്, സെനിത്ത് ഗ്രൂപ്പ് അതിർത്തി, അഫയൻസ് വർണ്ണ മഹോത്സവം, സ്പാർടെക്സ് അതിർത്തി, ബ്ലാക്ക് കോപ്സ് തിരുവത്ര എന്നിവ അർദ്ധരാത്രിയോടെ ജാറം അങ്കണത്തിൽ എത്തിച്ചേരും.

Comments are closed.