എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി സയ്യിദത്ത് ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ജാറത്തിലെ 161മത് എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ച നാളെ ആരംഭിക്കും.
ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് കൊഴപ്പാട്ടു അയ്യപ്പുവിന്റെ വസതിയിൽ നിന്നും ആദ്യ കാഴ്ച പുറപ്പെടും. ഞായറാഴ്ച ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറപ്പെടുന്ന കൊടിയേറ്റ കാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ജാറം അങ്കണത്തിൽ എത്തിചേരും. താബൂത് കാഴ്ചയും ഇതേ സമയം ജാറത്തിൽ പ്രവേശിക്കും. നാലുമണിക്ക് നടക്കുന്ന നാട്ടുകാഴചയിൽ ഗജവീരന്മാർ അണിനിരക്കും. വിവിധ ക്ലബ്ബ്കളുടെ കാഴ്ച കാൾ രണ്ടു ദിവസങ്ങളിലായി ഉണ്ടാകും.
വടക്കു ഭാഗം കാഴ്ചകൾ ശനിയാഴച : തിരുമുൽ കാഴ്ച, B7 ഫെസ്റ്റ്. ഞായറാഴ്ച : കാജാ ഫെസ്റ്റ്, ഗ്രാമവേദി, ന്യൂ ഫ്രണ്ട്സ്, മഷാഹി ഫെസ്റ്റ്, ടീംസ് ഓഫ് എ കെ ഡി, ലാസിയോ, സിറ്റി ഗെയ്‌സ്, എംപേഴ്സ് എന്നീ കാഴ്ചകളും ഉണ്ടാകും.
തെക്കു ഭാഗം കാഴ്ചകൾ ശനിയാഴ്ച : ഷിനോജിന്റെ വസതിയിൽ നിന്ന് ആദ്യ കാഴ്ച, ഓറഞ്ച് അത്താണി, ടീം 46 അത്താണി, ബ്ലാക്ക്‌ സ്കോർപ്പ് മുനവ്വിർ നഗർ, ഞായറാഴ്ച : റിബല്സ് ചങ്ങാടംറോഡ്, യൂത്ത് പവർ ചങ്ങാടം റോഡ്, നന്മ മുട്ടിൽ, പുല്ലൻചിറ അതിർത്തി, സെനിത് ഗ്രൂപ്പ് അതിർത്തി.