എടക്കഴിയൂര്‍:  എടക്കഴിയൂര്‍ ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ആയിരങ്ങളെത്തി. ഗജവീരന്‍മാരും വാദ്യമേളങ്ങളും നാടന്‍ കലാരുപങ്ങളും അണിനിന്ന വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ നേര്‍ച്ചയുടെ പ്രത്യേകതയായിരുന്നു. എടക്കഴിയൂര്‍ ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടേയും  സഹോദരി സയ്യിദത്ത് ബീവിക്കുഞ്ഞി ബീവിയുടേയും ജാറത്തിലെത്തി വണങ്ങുതിനും നേര്‍ച്ച കാഴ്ച്ചകള്‍ അര്‍പ്പിക്കുതിനും വന്‍ തിരക്കായിരുന്നു ഇന്നലെ. വലുതും ചെറുതുമായ  നൂറിലേറെ കാഴ്ച്ചകള്‍ നടന്നു.  പുലര്‍ച്ചെ വരെ ആഘോഷങ്ങള്‍ തുടര്‍ന്നു. ഞായറാഴ്ച രാവിലെ തെക്ക്ഭാഗം കമ്മറ്റിയുടെ കൊടികയറ്റകാഴ്ച അതിര്‍ത്തി മഹ്‌ളറ പള്ളി പരിസരത്ത് നിന്നും വടക്ക്ഭാഗം കമ്മറ്റിയുടെ കൊടികയറ്റകാഴ്ച യഹിയ തങ്ങളുടെ വസതിയില്‍ നിന്നും ആരംഭിച്ച് 12 ന് ജാറം അങ്കണത്തിലെത്തി കൊടികയറ്റം നടത്തി. കാജ കമ്പനി മുഹ്‌യുദ്ദീന്‍ പള്ളിപരിലസരത്ത് നിന്നും ആരംഭിച്ച താബൂത്ത് കാഴ്ചയും 12 ന് ജാറത്തിലെത്തത്തി. തുടര്‍്ന്ന് വിവിധ ക്ലബുകളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ കാഴ്ചകളെത്തി. ഏറ്റവും മികച്ച കാഴ്ചക്കുള്ള ട്രാഫി വിതരണം ചെയ്തു. അറബനമുട്ട്. കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയ  കലാപ്രകടനങ്ങളും, ശിങ്കാരിമേളം, നാദസരം, പാണ്ടിമേളം തുടങ്ങിയ വാദ്യമേളങ്ങളും വിവിധ കാഴ്ചകള്‍ക്ക് കൊഴുപ്പേകി. 40 കരിവീരന്‍മാര്‍ കാഴ്ചയില്‍ അണിനിരന്നു.