ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനായി പള്ളികളൊരുങ്ങുന്നു
ചാവക്കാട്: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനായി പള്ളികളൊരുങ്ങുന്നു.
വ്രത ശുദ്ധിയുടെ ഒരുമാസത്തെ നിറവില്‍ ശവ്വാല്‍ ഒന്നിലെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ പള്ളികള്‍ ഈദു ഗാഹുകഒരുക്കുന്നതിന്റ അവസാന ഘട്ടത്തില്‍. വര്‍ഷക്കാലമായിനാല്‍ ഏതു നിമഷവും മഴപെയ്തേക്കാമെന്ന ആശങ്കയിലാണ് ഈദ് ഗാഹ് സംഘാടകര്‍. അതിനാല്‍ ചാവക്കാട് ടൗണ്‍ ജുമാ മസ്ജിദ് ഉള്‍പ്പടെ പലയിടങ്ങളിലും ഈദ് ഗാഹുകള്‍ പന്തലിലാക്കിയിരിക്കുകയാണ്. പള്ളിക്കു സമീപം ടാര്‍പായ വിരിച്ചാണ് പന്തലുകള്‍ ഒരുക്കുന്നത്. ചാവക്കാട് ടൗണ്‍ മസ്ജിദില്‍ ഈദ് ഗാഹിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി, ബഷീര്‍ ചാവക്കാട്, പി.വി അബ്ദുള്ളക്കുട്ടി എന്നിവരറിയിച്ചു. ചാവക്കാട് മേഖലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഈദ് ഗാഹ് മുതുവട്ടൂരിലാണ്. ഖത്തീബ് സുലൈമാന്‍ അസ്ഹരി നേതൃത്വം നല്‍കുന്ന ഈദ് ഗാഹിന്‍്റെ ഒരുക്കം പൂര്‍ത്തിയായിവരുന്നതായി കണ്‍വീനര്‍ വി.വി ഷരീഫ് അറിയിച്ചു. പെരുന്നാള്‍ ദിവസം രാവിലെ എട്ടുമണിക്ക് തന്നെ ഇവിടെ പെരുന്നാള്‍ നിസ്കാരം ആരംഭിക്കും.
Comments are closed.