mehandi new

കെ വി അബ്ദുള്‍ഖാദറിന്റെ വിജയത്തിനായി ഗുരുവായൂര്‍, പുന്നയൂര്‍ക്കുളം മേഖലകളില്‍ റാലികള്‍

fairy tale

ചാവക്കാട്: ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദറിന്റെ വിജയത്തിനായി ഗുരുവായൂര്‍, പുന്നയൂര്‍ക്കുളം റാലികള്‍ നടന്നു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എന്‍ ആര്‍ ബാലന്‍  കിഴക്കേനടയില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ആര്‍ വി ഷെരീഫ് അധ്യക്ഷനായി. വാദ്യമേളങ്ങളും, കാവടി, നാടന്‍കലാരൂപങ്ങളെന്നിവ റാലിക്ക് മാറ്റ്കൂട്ടി. സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ ഖാദര്‍, അഡ്വ.പി മുഹമ്മദ് ബഷീര്‍, പി കെ സൈതാലക്കുട്ടി, ഇ പി സുരേഷ്‌കുമാര്‍, വി ടി മായാമോഹനന്‍, കെ എ രാധാകൃഷണന്‍, ജേക്കബ്ബ്, അഡ്വ.ആര്‍ വി മജീദ്, ജി കെ പ്രകാശന്‍, എ മനയില്‍ രേവതി, എം രതി, രതി ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. എം എസ് സുനില്‍കുമാര്‍ സ്വാഗതവും വി മോഹന്‍ദാസ് നന്ദിയും പറഞ്ഞു.
പുന്നയൂര്‍ക്കുളം ഈസ്റ്റ് റാലി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവംഗം കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രവീണ്‍പ്രസാദ് അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദര്‍, കെ കെ സുധീരന്‍, ടി ടി ശിവദാസ്, സിധര്‍മ്മന്‍, എ ഡി ധനീപ്‌, ഉമ്മര്‍ അറക്കല്‍, സി ടി സോമരാജ്, കെ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. വി അപ്പു സ്വാഗതവും എ ടി ഉസ്മാന്‍ നന്ദിയും പറഞ്ഞു.

punnayurkulam l d f rally
പുന്നയൂര്‍ക്കുളം ഈസ്റ്റ് മേഖലാ എല്‍ ഡി എഫ് റാലി സിപിഐ സംസ്ഥാനഎക്‌സിക്യൂട്ടിവംഗംകെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
N R Balan CPM
ഗുരുവായൂര്‍ മേഖലാ എല്‍ ഡി എഫ് റാലി സിപിഎം സംസ്ഥാന കമ്മറ്റി അംഗം എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു
planet fashion

Comments are closed.