ചാവക്കാട്: പത്രപ്രവർത്തക കൂട്ടായ്മയായ പ്രസ്ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാധ്യമം ലേഖകൻ ഖാസിം സെയ്ത് (പ്രസി), മാതൃഭൂമി ലേഖകൻ ക്ലീറ്റസ് ചുങ്കത്ത് (സെക്രട്ടറി), ചന്ദ്രിക ലേഖകൻ റാഫി വലിയകത്ത് (ട്രഷറർ), ദീപുക ലേഖകൻ കെ.ടി. വിൻസെൻറ് (വൈ.പ്ര), പ്രൈം ടി.വി.യിലെ ടി.ടി. മുനേഷ് (ജോ.സെക്ര) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആഡിറ്ററായി ടി.ബി. ജയപ്രകാശ് (ദേശാഭിമാനി), പ്രോഗ്രാം കോ ഓർഡിനേറ്ററായി ജോഫി ചൊവ്വന്നൂരിനേയും തെരഞ്ഞെടുത്തു. ശനിയാഴ്ച്ച ചേർന്ന വാർഷിക യോഗത്തിൽ പി.ഒ. അലിക്കുട്ടി, ടി.ബി. ജയപ്രകാശ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വാർഷിക ജനറൽ ബോഡിയിൽ മുൻ പ്രസിഡൻറ് റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എം. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. എം.വി. ഷക്കീൽ (ചാവക്കാട് ഓൺലൈൻ), ശിവജി നാരായണൻ (മലയാളം ഡെയ്ലി ഓൺലൈൻ), എന്നിവർ സംസാരിച്ചു.