mehandi new

ഇലക്ഷൻ പ്രവർത്തനങ്ങൾ – ചാവക്കാട് നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

fairy tale

ചാവക്കാട് :  ഇലക്ഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാളെ വ്യാഴം (25/04/2024)  ചാവക്കാട് നഗരത്തിൽ വാഹനഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. എം ആർ രാമൻ മെമ്മോറിയാൽ സ്കൂൾ ഇലക്ഷൻ ഡിസ്ട്രിബൂഷൻ സെന്റർ ആയതിനാൽ 25.04.2024  രാവിലെ 7 മണി മുതൽ 4 മണി വരെ ചാവക്കാട് സെന്റർ മുതൽ നോർത്ത് ബൈപാസ് വരെ വാഹനഗതാഗതം ഉണ്ടായിരിക്കുന്നതല്ല. ഇലക്ഷൻ ഡ്യൂട്ടി ഉള്ള വാഹനങ്ങൾക്ക് മാത്രമേ ഈ ഭാഗത്തേക്ക്‌ പ്രവേശനം ഉണ്ടാവുകയുള്ളു. പൊന്നാനി ഭാഗത്ത്‌ നിന്നും കുന്നംകുളം, ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാവക്കാട് സെന്ററിൽ നിന്ന് നേരെ പോയി പൊന്നറ ജംഗ്ഷനിൽ എത്തി അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നോർത്ത് ബൈപാസ് വഴി പോകേണ്ടതും കൊടുങ്ങല്ലൂർ ഭാഗത്ത്‌ നിന്നും കുന്നംകുളം, ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാവക്കാട് സെന്ററിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു പോയി പൊന്നറ ജംഗ്ഷനിൽ എത്തി അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നോർത്ത് ബൈപാസ് വഴി പോകേണ്ടതുമാണെന്ന് ചാവക്കാട് പോലീസ് എസ് എച്ച് ഒ അറിയിച്ചു.

Ma care dec ad

Comments are closed.