mehandi new

ഇലക്ഷന്‍ – രണ്ടാംഘട്ട പരിശീലനം തുടങ്ങി

fairy tale

ഗുരുവായൂര്‍ : മണലൂര്‍ അസംബ്ലി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജോലികളുടെ ഭാഗമായി ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ പോളിംഗിന് നിയോഗിക്കപ്പെട്ട  പ്രിസൈഡിംങ് ഓഫീസര്‍മാര്‍, പോളിംങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം തുടങ്ങി. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനം  വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ എ. ഷിബു നിര്‍വ്വഹിച്ചു. മണലൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പോളിംങ് സ്റ്റേഷനിലേക്ക് തെരഞ്ഞെടുപ്പിന്  നിയോഗിക്കപ്പെട്ട 900 ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസമായി നടക്കുന്ന ക്ലാസ്സില്‍ പങ്കെടുക്കും. ക്ലാസ്സ്  ചൊവ്വാഴ്ച്ച അവസാനിക്കും. ഉപവരണാധികാരി മുല്ലശ്ശേരി ബ്ലോക്ക് സെക്രട്ടറി അനീഷ് ജെ. അലക്കപ്പള്ളി, പി.കെ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു. മാസ്റ്റര്‍ ട്രെയിനി പി. രാജന്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസ്സെടുത്തു.

Macare 25 mar

Comments are closed.