പുന്നയൂർ ശ്മാശാനത്തിൽ സ്മൃതി പഥം ഒരുങ്ങുന്നു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ പുതുതായി നിർമ്മിക്കുന്ന ആധുനിക വാതക ശ്മശാനത്തിന് സ്മൃതി പഥം എന്ന പേര് നൽകാൻ ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ മരണാനന്തരസഹായ സമിതികൾ ഉൾപ്പെടെയുള്ളവരിൽനിന്നും ലഭിച്ച വിവിധ നിർദ്ദേശങ്ങളിൽ നിന്നാണ് സ്മൃതി പഥം എന്ന പേര് തെരഞ്ഞെടുത്തത്.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
1കോടി 25 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ശ്മശാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറുമാസത്തിനകം നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി ആധുനിക വാതക ശ്മശാനം തുറന്നുകൊടുക്കും.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.