വടക്കേകാട് : ബൈക്ക് യാത്രികരുടെ മേൽ വെദ്യുതി ലൈൻ പൊട്ടിവീണു. നിസ്സാര പരിക്കുകളോടെ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. വടക്കേകാട് ഞമനേങ്ങാട് സ്വദേശികളായ വിനീത്, ഷനൽ എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി 7.40 ഓടെ വടക്കേക്കാട് ഞമനേങ്ങാട്  മൃഗാശുപത്രിക്ക് സമീപത്തു വെച്ചാണ് അപകടം. ഞമനേങ്ങാട് റോഡിലൂടെ ബൈക്കിൽ വരികയായിരുന്ന ഇവരുടെ മുകളിലേക്ക് കമ്പി പൊട്ടി വീഴുകയായിരുന്നു. കമ്പി ചുറ്റിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് റോഡിൽ വീണു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇലക്ട്രിസിറ്റി ജീവനക്കാർ എത്തി ലൈൻ ഓഫാക്കുകയായിരുന്നു.