mehandi new

മുതുവട്ടൂരിൽ അപകടഭീഷണി ഉയർത്തി ഇലക്ട്രിക് പോസ്റ്റുകൾ – മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധം

fairy tale

ചാവക്കാട് : ചാവക്കാട്- കുന്നംകുളം സംസ്ഥാനപാതയിൽ മുതുവട്ടൂരിൽ അപകടഭീഷണി ഉയർത്തുന്ന ലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതിൽ പ്രതിഷേധം. ചാവക്കാട് പോക്സോ കോടതിക്ക് എതിർവശം സംസ്ഥാന പാതയരികിലാണ്  ഏതു നിമിഷവും ഒടിഞ്ഞു വീഴാനായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ നിൽക്കുന്നത്. ഒരു പോസ്റ്റിന്റെ നടു ഒടിഞ്ഞാണ് നിൽക്കുന്നത്. സമീപമുള്ള മറ്റൊരു പോസ്റ്റിന്റെ അടി തുരുമ്പ് പിടിക്കുകയും പോസ്റ്റ് സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് തറ തകരുകയും ചെയ്തിട്ടുണ്ട്. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന പോസ്റ്റുകൾ ഉയർത്തുന്ന അപകടം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.   കെ.എസ്.ഇ.ബി.യുടെ അനാസ്ഥയ്ക്കെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധിച്ചു. ഉടൻ പോസ്റ്റുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

Macare 25 mar

Comments are closed.