സി ഐ ടി യു തൃശൂര്‍ ജില്ല സമ്മേളനത്തിന് ആവേശകരമായ തുടക്കം
ചാവക്കാട്: ഗുരുവായൂരിലും ചാവക്കാടുമായി നടക്കുന്ന സി ഐ ടി യു തൃശൂര്‍ ജില്ല സമ്മേളനത്തിന് ആവേശകരമായ തുടക്കം. പൊതു സമ്മേളന നഗരിയായ (സ.സി ഒ പൗലോസ് മാസ്റ്റര്‍ (ചാവക്കാട് ബസ്സ്സ്റ്റാന്റ് മൈതാനം) നഗരിയില്‍ സ്വാഗതസംഗം ചെയര്‍മാന്‍ എം കൃഷ്ണദാസ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനനടപടികള്‍ക്ക് തുടക്കമായത്. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക കൊടിമര ജാഥകള്‍ ചാവക്കാട് എത്തിചേര്‍ന്നു. കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ പതാക ജാഥാക്യപ്റ്റന്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ബാബു എം പാലിശ്ശേരിയില്‍ നിന്നും ഏറ്റുവാങ്ങി. കുന്നംകുളം ഏരിയായിലെ കണ്ടാണശ്ശേരി കെ കെ കേശവന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും പ്രയാണമാരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് ചാവക്കാട് സമാപിച്ചത്. സ്വീകരണകേന്ദ്രങങളില്‍ വൈസ് ക്യാപ്റ്റന്‍ പി കെ പുഷ്പാകരന്‍, മാനേജര്‍ എം എന്‍ മുരളീധരന്‍, പി ജി ജയപ്രകാശ്, സി ജി രഘുനാഥ്, എം ആര്‍ കൃഷ്ണന്‍ക്കുട്ടി എന്നിവര്‍ സംസാരിച്ചു.
കെ വി ഹരിദസ് ക്യാപ്റ്റനായുള്ള കൊടിമരജാഥ മണലൂര്‍, നാട്ടിക ഏരിയായിലെ വിവിധകേന്ദ്രങ്ങളില്‍ സ്വീകരണമേറ്റുവാങ്ങിയാണ് ചാവക്കാടെത്തിയത്. സിഐ ടി യു ചാവക്കാട് ഏരിയാ പ്രസിഡന്റ് ടി ടി ശിവദാസ് ഏറ്റുവാങ്ങി. വൈസ് ക്യാപ്റ്റന്‍ ഐ കെ വിഷ്ണുദാസ്, മാനേജര്‍ സികെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സമ്മേളനനഗരിയില്‍ പതാക ഉയര്‍ത്തി. എന്‍ കെ അക്ബര്‍ അധ്യക്ഷനായി. സിഐടിയു നേതാക്കളായ എം എം വര്‍ഗ്ഗീസ്, കെ എഫ് ഡേവീസ്, യു പി ജോസഫ്, പി ജി വാസുദേവന്‍ നായര്‍, സി സുമേഷ്, ആര്‍ വി ഇക്ബാല്‍, വി ടി സന്ധ്യ എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം കെ പി വത്സലന്‍ നഗറില്‍(ഗുരുവായൂര്‍ നഗരസഭാ ടൗണ്‍ഹാള്‍) ഞയാറാഴ്ച്ച രാവിലെ ആരംഭിച്ച് തിങ്കളാഴ്ച്ച സമാപിക്കും. സിഐടിയു സംസ്ഥാന സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ കെ ഒ ഹബീബ്, കെ കെ ദിവാകരന്‍, എസ് ശര്‍മ്മ, എം ചന്ദ്രന്‍, കെ ചന്ദ്രന്‍പിള്ള, വി എസ് മണി എന്നിവര്‍ പങ്കെടുക്കും. തിങ്കളാഴ്ച്ച വൈകീട്ട് ചാവക്കാട് സി ഒ പൗലോസ് മാസ്റ്റര്‍ നഗറില്‍ പൊതുസമ്മേളനം നടക്കും. ഗുരുവായൂരില്‍ നിന്നും ചാവക്കാട്ടേക്ക് നടക്കുന്ന തൊഴിലാളിറാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന കാരിക്കേച്ചര്‍ നടക്കും.
108 യൂണിറ്റുകളില്‍ നിന്നായി 151000 തൊഴിലാളികളെ പ്രതിനധീകരിച്ച് 341 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Comments are closed.