പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂട്ടായ ശ്രമം വേണം – കെ വി അബ്ദുൽ ഖാദർ
ചാവക്കാട്: പ്രവാസി ക്ഷേമ- പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂട്ടായ ശ്രമം ആവശ്യമാണെന്ന് പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ. ചാവക്കാട് എം.കെ. മാളിൽ നമ്മൾ ചാവക്കാട്ടുകാർ സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുൻ എം.എൽ.എ. 60 വയസു കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ നൽകാനാവാത്തത് സാമ്പത്തിക സ്ഥിതി അനുകൂലമല്ലാത്തതുകൊണ്ടാണെന്നും പരിഗണിക്കപ്പെടേണ്ടതാണ് മുതിർന്ന പൗരന്മാരുടെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഷാഹുൽ വി.സി.കെ. അദ്ധ്യക്ഷതവഹിച്ചു. ബദറുദ്ദീൻ ഗുരുവായൂർ ആമുഖ ഭാഷണം നിർവ്വഹിച്ചു.
രാജൻ മാക്കൽ, ഇൽയാസ് ബാവു, ബുഷ്റ ലത്തീഫ്, ഫൈസൽ കാനാമ്പുള്ളി, ഫിറോസ് തൈപ്പറമ്പിൽ, സി.എം. ജനീഷ്, ഹക്കീം ഇമ്പാർക്ക്, ജാഫർ കണ്ണാട്ട്, ആർ.വി.സി.ബഷീർ, അൽ അമാനി മുഹമ്മദുണ്ണി, ഹരിദാസ് പാലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഷെബീർ ശോഭ ഡിജിമാക്സ്, സുഭാഷ് പൂക്കാട്ട്, പി.കെ.ഫസലുദ്ദീൻ, സി.പി. ബാബു, സി.എം.മുജീബ്, റഹീം മണത്തല, അരുൺ,അർഫാൻ, സിന്ധു സുഭാഷ്, അനീഷ ബദർ, തസ്നി സലീം, രമ്യകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
ക്യാമ്പിൽ ഇരുന്നൂറോളം പേർ റെജിസ്റ്റർ ചെയ്തു. അടുത്ത ദിവസങ്ങളിൽ റോയൽ വി ഹെൽപ്പിൽ സേവനം തുടർന്നും ലഭ്യമാവുമെന്ന് സംഘാടകർ അറിയിച്ചു.
Comments are closed.