ചാവക്കാട് : മേഖലയിലെ പ്ലസ് ടു വിദ്യാർത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം. വിദ്യാർത്ഥിയുടെ ഫോട്ടോയും വിലാസവും പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും വ്യക്തമാക്കിയാണ് വാട്സാപ്പ് ഗ്രൂപുകളിൽ വാർത്ത പ്രചരിച്ചത്.
ഇന്നലെ രാവിലെ മുതല്‍ ചുമ വന്നപ്പോൾ ചാവക്കാട് ആശുപത്രി യില്‍ പ്രവേശിപ്പിച്ചുവെന്നും കൊറോണ സ്ഥിരീകരിച്ച അധികൃതർ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ വിദ്യാർത്ഥിയെ തിരയുകയാണെന്നുമാണ് പ്രചരിപ്പിച്ചത്.
ചാവക്കാട് താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം, വിദ്യാർത്ഥിയുടെ ബന്ധുക്കൾ എന്നിവർ ചാവക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

സൈബർ സെൽ വ്യാജ വാർത്തയുടെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു.