ജിഎച്എസ് ചാവക്കാട് 1979 ബാച്ച് സഹപാഠികളുടെ കുടുംബ സംഗമം

ചാവക്കാട് : ജിഎച് എസ് ചാവക്കാട് 1979 ബാച്ച് സഹപാഠികളുടെ കുടുംബ സംഗമം ആർ വി ഷംസുദ്ധീന്റെ ഒറ്റപ്പാലത്തുള്ള ഭവനത്തിൽ വെച്ച് വിവിധ കാലാപരിപാകളോടെ അരങ്ങേറി. ചടങ്ങിൽ ചാവക്കാട് ഗവ സ്കൂൾ പാടനകാലത്തെ ഓർമകളും അധ്യാപകരെയും എല്ലാം ഓർമ്മിച്ചു കൊണ്ടുതന്നെ കൂടിച്ചേരലിനു തുടക്കം കുറിച്ചു.

കെ ജി സുകുമരാൻ മാഷെയും ജോർജ് മാഷെയും ഓർമിച്ചുകൊണ്ടാണ് എല്ലാവരും ഓർമ്മകൾ പങ്കുവെച്ചത്. സംഗമത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും പഠനകാലത്തെ ഓർമ്മകൾ പങ്കുവെച്ചു. പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും ക്വിസ് മത്സരങ്ങളിൽ വിജയികൾക്ക് മധുരം സമ്മാന മായി നൽകിയും സംഗമത്തിന് ഭംഗിക്കൂട്ടി.

Comments are closed.