കടൽ മണൽ ഖനനത്തിനെതിരെ പാർലമെന്റ് മാർച്ച് 12ന് – സമരത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ് നൽകി

ചാവക്കാട് : ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി കേരളത്തിലെ കടലിൽ അഞ്ച് ഇടങ്ങളിൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മാർച്ച് 12ന് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു. ഈ സമരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു ചാവക്കാട് ഡിവിഷൻ കമ്മിറ്റിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര തിരിക്കുന്ന സുഭാഷ് മടേക്കടവ്, നഹീഷ് എന്നിവർക്ക് യാത്രയപ്പ് നൽകി.

ചാവക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം സിഐടിയു ചാവക്കാട് ഏരിയ സെക്രട്ടറി എ എസ് മനോജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എം അലി, സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി കെ എച്ച് സലാം, യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ടി എം ഹനീഫ, ഡിവിഷൻ സെക്രട്ടറി കെ എസ് അനിൽ, പ്രസിഡണ്ട് ഉമ്മർ മനാഫ്, ജില്ലാ കമ്മിറ്റി അംഗം ടി എ അബൂബക്കർ എന്നിവർ സംസാരിച്ചു.

Comments are closed.