കർഷക സമരം – രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് ടി എൻ പ്രതാപൻ എം പി
ചാവക്കാട് : കച്ചവടത്തിനായി ഇന്ത്യയിൽ വന്ന് രാജ്യത്തെ ജനങ്ങളെ അടിമകളാക്കി മാറ്റിയവരുടെ വർത്തമാനകാല കോർപ്പറേറ്റ് പതിപ്പായ അദാനി, അംബാനി ദശകോടിശ്വര സമ്പന്നൻമാർക്ക് രാജ്യത്തിൻ്റെ പരമാധികാരം അടിയറ വെക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് ടി.എൻ.പ്രതാപൻ എം പി. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷക ജനതക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടും ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും സെക്കുലർ ഫോറം ചാവക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരെ ദ്രോഹിക്കുകയും, കാർഷിക മേഖലയെ തകർക്കുകയും ചെയ്ത് കുത്തകകളെ സംരക്ഷിക്കുകയെന്നത് ഒരു അജഡയായി സ്വീകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന് വന്ന് കൊണ്ടിരിക്കുകയാണെന്നും ഇത് മോഡി സർക്കാരിൻ്റെ നാശത്തിൻ്റെ ആരംഭം കുറിക്കുന്ന ഒരു സമരമായി വളർന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ഘടകകക്ഷികൾ പോലും വിട്ടു പോകുന്ന സാഹചര്യം എൻ ഡി എ യുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും പ്രതാപൻ ചൂണ്ടിക്കാട്ടി.
ചെയർമാൻ ടി.എസ്.നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. കൺവീനർ നൗഷാദ് അഹമ്മു, ചീഫ് കോഡിനേറ്റർ നൗഷാദ് തെക്കുംപുറം, സി.വി.സുരേന്ദ്രൻ, പി.ഐ.സൈമൺ മാസ്റ്റർ, പി.പി.അബദുൽ സലാം, സി.എം.ജെനീഷ്, പി.എം.അബ്ദുൽ വഹാബ്. ലത്തീഫ് പാലയൂർ, ഹക്കീം ഇബാറക്ക്, ഡോക്ടർ:ജിനി, കെ.യു.കാർത്തികേയൻ, ഹുസൈൻ ഗുരുവായൂർ, ജിഷ നൗഷാദ്, കബീർ പരുത്തിക്കാട്ട്, ജമാൽ താമരത്ത്, നവാസ് തെക്കുംപുറം, അനീഷ് പാലയൂർ, റസിയ
ഫൈസൽ, റാസില സലാം, അസറു കൊളാടി, കാദറുണ്ണി കാരക്കാട് തുടങ്ങിയവർ പ്രസംഗിച്ചു
Comments are closed.