mehandi new

എകെഎസ്ടിയു ഭദ്രം വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം ഫാറൂഖ് വെളിയങ്കോട് ഏറ്റുവാങ്ങി

fairy tale

വന്നേരി : ആൾ കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ (എ.കെ.എസ്.ടി.യു.) സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ‘ഭദ്രം’ വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം മാതൃഭൂമി ലേഖകനും വന്നേരിനാട് പ്രസ് ഫോറം സെക്രട്ടറിയുമായ ഫാറൂഖ് വെളിയങ്കോട് ഏറ്റുവാങ്ങി. പുത്തനത്താണി ഗൈഡ് കോളജിൽ നടന്ന എ.കെ.എസ്.ടി.യു. മലപ്പുറം ജില്ലാ നേതൃത്വ പഠന ക്യാമ്പിൽനിന്ന് എ.കെ.എസ്.ടി.യു. സംസ്ഥാന ട്രഷറർ കെ.എസ്. ഭരത് രാജിൽനിന്നാണ് പുരസ്‌കാരം സ്വീകരിച്ചത്. നേതൃത്വ പഠന ക്യാമ്പ് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു. മാധ്യമ പ്രവർത്തകരും അധ്യാപകരും പൊതുസമൂഹത്തിന്റെ വഴികാട്ടികളാവണം. സത്യം പറയുകയും അതിനെ പ്രചരിപ്പിക്കുന്ന മാധ്യമ പ്രവർത്തകർക്കും സത്യസന്ധരാവുകയും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയും ചെയ്യുന്ന അധ്യാപകർക്കും മാത്രമാണ് സമൂഹത്തിൽ നന്മയുടെ വഴികൾ കാണിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു.

planet fashion

ജില്ലാ പ്രസിഡൻറ് യു. എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ കരിം വെട്ടിച്ചിറ, ആതവനാട് ഗ്രാമപ്പഞ്ചയത്ത് അംഗം മുസ്‌തഫ മുഞ്ഞക്കൽ, വനിതാ ഫോറം കൺവീനർ ഷീജ മോഹൻദാസ്, സംസ്ഥാന കമ്മിറ്റിയംഗം പി.എം. സുരേഷ്, ജില്ലാ ട്രഷറർ വി.കെ. ശ്രീകാന്ത്, ഉപജില്ലാ സെക്രട്ടറി എം.എൻ. സജി തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ : പുത്തനത്താണി ഗൈഡ് കോളജിൽ നടന്ന ചടങ്ങിൽ എ.കെ.എസ്.ടി.യു. സംസ്ഥാന ട്രഷറർ കെ.എസ്. ഭരത് രാജിൽനിന്ന് ‘ഭദ്രം’ വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം ഫാറൂഖ് വെളിയങ്കോട് ഏറ്റുവാങ്ങുന്നു.

Macare 25 mar

Comments are closed.