അച്ഛന്റെ ശിക്ഷണം – ബാലസൂര്യക്ക് ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ്
അന്തിക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയസംഗീതം ഹൈസ്‌കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടി അന്തിക്കാട് ഹസ്‌കൂളിലെ വിദ്യാർത്ഥി ബി ബാലസൂര്യ. അന്തിക്കാട് ഗ്രാമത്തിലെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ബാലസൂര്യ. അച്ഛൻ ബിനീഷ് കൃഷ്ണൻ്റെ ശിക്ഷണത്തിലാണ് 4 വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്നത്, ചെറിയ പ്രായം മുതൽ പൊതുവേദികളും, എൽ പി, യു പി തലത്തിൽ സബ്ബ് ജില്ല, ജില്ലാതലത്തിലും ശാസ്ത്രീയ സംഗീതം, ലളിത ഗാനം, ഉറുദു ഗസൽ, എന്നീ മത്സരങ്ങളിലും പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. കലാമണ്ഡലം ശരണ്യയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ചു വരുന്നു. അച്ഛമ്മയും, അച്ഛൻ്റെ സഹോദരങ്ങളുമെല്ലാം സംഗീതത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കലാകാരന്മാരാണ്. അച്ഛൻ ബിനീഷ് കൃഷ്ണൻ ഷെഹ്നായ് സ്കൂൾ ഓഫ് ആർട്സ് എന്ന പേരിൽ കാഞ്ഞാണിയിലും, അന്തിക്കാടും സ്ഥാപനങ്ങൾ നടത്തുന്നു, അമ്മ അർച്ചന അന്തിക്കാട് ബി.ആർ.സിയിലെ അധ്യാപികയും, കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗവുമാണ്. സഹോദരി ബാലശ്രീ എൽ.പി വിഭാഗത്തിൽ സബ്ബ് ജില്ലാ തലത്തിൽ ക്ലാസ്സിക്കൽ സംഗീതത്തിൽ ഒന്നാം സ്ഥാനവും, ഭരതനാട്യത്തിൽ സെക്കൻ്റും നേടിയിട്ടുണ്ട്. തൃശൂർ വെസ്റ്റ് ഉപജില്ലയിൽ ഉൾപ്പെടുന്ന എച്ച് എസ് അന്തിക്കാട്ടെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ബി.ബാലസൂര്യ
Comments are closed.