mehandi new

ബാറിൽ സംഘട്ടനം ചികിത്സയിലിരുന്ന യുവാവ് മരിച്ചു ഒരാൾ പിടിയിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: കോട്ടപ്പടി ബാറിലെ സംഘട്ടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇരിങ്ങപ്പുറത്ത് വാടകയ്ക്ക് താമസക്കാരനായ കാണിപ്പയ്യൂർ സ്വദേശി മേച്ചേരി വീട്ടില്‍ പുരുഷോത്തമനാ(28)ണ് പിടിയിലായത്. ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി ബിജുഭാസ്‌ക്കറിന്റെ നിര്‍ദ്ദേശപ്രകാരം ഗുരുവായൂര്‍ സി.ഐ കെ.സി സേതുവും സംഘവുമാണ് ഇയാളെ അറസ്റ്റുചെയ്തത്. കോട്ടപ്പടിയിലെ ബാറില്‍ ഇക്കഴിഞ്ഞ 19ന് രാത്രി 10നാണ് ആര്‍ത്താറ്റ് ചെമ്മണ്ണൂര്‍ വീട്ടില്‍ സൈമണ്‍ മകന്‍ ബിനീഷും പുരുഷോത്തമനും തമ്മില്‍ വഴക്കുണ്ടായത്. വഴക്കിനിടെ ബിനീഷിന് മര്‍ദ്ദനമേറ്റു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരിക്കെ ബിനീഷ് വെള്ളിയാഴ്ച്ച രാവിലെയാണ് മരണപ്പെട്ടത്. ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് ബിനീഷിന്റെ മരണകാരണമെന്ന് പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.