ചാവക്കാട്: തൃശൂർ ജില്ല ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുത്തൻ കടപ്പുറം ഫിഷറീസ് റീജിയണൽ ടെക്നിക്കൽ ഹൈസ്കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ പാസ് നേടിയ എല്ലാ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉൽഘാടനം വാർഡ് കൗൺസിലർ സീനത്ത് കോയ നിർവ്വഹിച്ചു.
തൃശൂർ ഫിഷറീസ് ഡപ്പ്യൂട്ടി ഡയറകടർ കെ വി സുഗന്ധ കുമാരി അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ വി പ്രശാന്ത്, മത്സ്യതൊഴി ലാളി സഹകരണ സംഘം പ്രസിഡന്റ് ടി എം ഹനീഫ, സ്കൂൾ പ്രധാനാധ്യാപിക വത്സലടീച്ചർ, അധ്യാപിക ഗ്രേസി, എ എസ് ജയൻ, ഹിഷാം എന്നിവർ സംസാരിച്ചു.