മത്സ്യത്തൊഴിലാളി തീരദേശ അവകാശ ജാഥക്ക് സ്വീകരണം നൽകി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ സാമ്പത്തിക നയങ്ങൾ തിരുത്തുക, കടലാക്രമണത്തെ പ്രകൃതിദുരന്ത പട്ടികയിൽ ഉൾപ്പെടുത്തുക, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ഗ്യാസ് തുടങ്ങിയവയുടെ വില വർദ്ധന തടയുകയും ആവശ്യമായ സബ്സിഡിയും അനുവദിക്കുക, കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (CITU) സംഘടിപ്പിച്ച മധ്യമേഖല ജാഥക് ചാവക്കാട് ബീച്ചിൽ സ്വീകരണം നൽകി. സ്വീകരണ പൊതുയോഗത്തിൽ ജാഥ ക്യാപ്റ്റൻ ടി. മനോഹരൻ, കെ.ജെ ആന്റണി, കെ.സി രാജീവ്, ഐ.കെ വിഷ്ണുദാസ്, പി. ആർ. കറപ്പൻ, വി.വി.അനിത, കെ.എം അലി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം ആർ രാധാകൃഷണൻ അധ്യക്ഷത വഹിച്ചു. കൺവീനർ ടി.എം ഹനീഫ സ്വാഗതവും, ഇത്തിക്കാട്ട് നൗഷാദ് നന്ദിയും പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.