ഒരുമനയൂരിൽ കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം ചെയ്തു

ഒരുമനയൂർ : ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയായ കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനകർമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് നിർവഹിച്ചു ഒരുമനയൂർ മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വെറ്ററിനറി സർജൻ ഡോ. സിദ്ധാർത്ഥ് ശങ്കർ സ്വാഗതം പറഞ്ഞു.

മെമ്പർമാരായ ഫിലോമിന ടീച്ചർ, കയ്യുമ്മു ടീച്ചർ, നഷറ മുഹമ്മദ്, കെ ജെ ചാക്കോ, സിന്ധു അശോകൻ, ആരിഫ ജുഫൈർ അറ്റന്റർ രാജൻ എന്നിവർ സംസാരിച്ചു.

Comments are closed.