mehandi new

നഗരത്തിലെ കാനകള്‍ സ്വകാര്യ വ്യക്തികള്‍ ചങ്ങലയിട്ട് വളച്ചിടുന്നു

fairy tale

ചാവക്കാട്: നഗരത്തിലെ കാനകള്‍ സ്വകാര്യ വ്യക്തികള്‍ ചങ്ങലയിട്ട് വളച്ചിടുന്നത് വഴിയാത്രികരായ പൊതുജനങ്ങള്‍ക്ക് ദുരിതമാവുന്നു.
ട്രാഫിക് ഐലന്‍്റ് പരിസരം സ്ഥിരമായി ഗതാഗതക്കുരുക്കിലാകുമ്പോഴും സാധാരണക്കാര്‍ക്ക് ഇരു ചക്രവാഹനങ്ങള്‍ പോലും നിര്‍ത്തിയിടാനാവാത്ത വിധം സ്ഥാപനത്തിനു മുന്നില്‍ ചങ്ങലകള്‍ വളച്ചിടുന്നതിനു നേരെ അധികൃതര്‍ കണ്ണടക്കുന്നു.
ചാവക്കാട് നഗരത്തിലെ പുതിയ പാലം റോഡിലാണ് കാനകള്‍കള്‍ മൂടിയ സ്ളാബ് വളച്ചിട്ട് സ്വകാര്യ വ്യക്തികള്‍ തങ്ങളുടെ സ്ഥാപനത്തിന്‍്റെ അധീനതായിലാക്കുന്നത്. നഗരത്തില്‍ സദാസമയവുമുണ്ടാകുന്ന വാഹനക്കുരുക്കഴിക്കാന്‍ പൊലീസും സന്നദ്ധ പ്രവര്‍ത്തകരും നഗരത്തിലെ ഓട്ടോ തൊഴിലാളികളും പാടുപെടുമ്പോള്‍ വിവിധ ആവശ്യങ്ങള്‍ക്കത്തെുന്ന സാധാരണക്കാരന് അവരുടെ ഇരു ചക്രവാഹനങ്ങള്‍ നിര്‍ത്തുന്നത് തടയാനാണ് ഇങ്ങനെ കാനക്കു ചുറ്റും ബാരിക്കേട് കെട്ടി തടയുന്നത്. അന്യവാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് തങ്ങളുടെസ്ഥാപനത്തിലേക്ക് വരുന്ന ഇടാപാടുകാര്‍ക്കും അവര്‍ വരുന്ന വാഹനങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്നതൊഴിവാക്കാനാണ് ഇങ്ങനെ കാനക്ക് ചുറ്റും ബാരിക്കേട് സ്ഥാപിക്കുന്നതെന്നാണ് ഉടമകളുടെ വാദം. സ്ളാബിനു മുകളില്‍ ഹെവി വാഹനങ്ങള്‍ കയറ്റിയിടുന്നത് കുറ്റകരമാണെന്നും സ്ളാബുകള്‍ തകരാന്‍ കാരണമാകുമെന്നും അറിയുന്നവ ഇവര്‍ ഇടപാടുകാരുടെതല്ലാത്ത മറ്റൊരു ഇരചക്രവാഹനങ്ങളും കയറ്റിയിടാതിരിക്കാനാണിങ്ങനെ ചെയ്യുന്നത്. പല സ്ഥാപനങ്ങളും പരസ്യബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിരിക്കുന്നത് സ്ളാബുകള്‍ക്ക് മുകളിലാണ്. വര്‍ഷക്കാലത്ത് സ്ളാബുകള്‍ തുറന്ന് ശുചീകരണം നടത്താന്‍ പോലും ഇത് തടസ്സമാകുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

Comments are closed.