കുടിവെള്ളം കിട്ടാന്‍ വീട്ടമ്മമാര്‍ വീണ്ടും കുഴിയിലിറങ്ങുന്നു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
പാവറട്ടി : വാട്ടര്‍ കിയോസ്‌കുകളില്‍ വെള്ളമില്ല, കുടിവെള്ളം കിട്ടാന്‍ വീട്ടമ്മമാര്‍ വീണ്ടും കുഴിയിലിറങ്ങുന്നു. പാവറട്ടി പഞ്ചായത്തിലെ 10, 11 വാര്‍ഡുകളില്‍പ്പെട്ട മുനയ്ക്കക്കടവ് പ്രദേശത്താണ് കുടിവെള്ളം കിട്ടാന്‍ വൈകുന്നത്.
മുനയ്ക്കക്കടവില്‍ രണ്ട് കിയോസ്‌കുകളാണ് സ്ഥാപിച്ചിരുന്നത്. ഇതില്‍ ഒരുമാസമായിട്ടും വെള്ളമില്ല. ഏറെ കാത്തിരുന്നശേഷം രണ്ടുദിവസം മുന്‍പാണ് ഒരെണ്ണത്തില്‍ വെള്ളം നിറച്ചത്. 5000 ലിറ്റര്‍ കിയോസ്‌കില്‍ 4000 ലിറ്റര്‍ വെള്ളം മാത്രമേ അടിക്കുന്നുള്ളൂവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. മറുഭാഗത്ത് സ്ഥാപിച്ചതില്‍ വെള്ളം നിറയ്ക്കാതെ ടാങ്കര്‍ ലോറി മടങ്ങിയെന്ന് വീട്ടമ്മമാര്‍ പറയുന്നു.
ഒരു വീട്ടിലേക്ക് അഞ്ച് കുടം വെള്ളം മാത്രമാണ് ഇതിലൂടെ ലഭിക്കുന്നത്. മുപ്പതിലധികം കുടുംബങ്ങള്‍ക്ക് വെള്ളം തികയുന്നില്ല. കിയോസ്‌കില്‍ വെള്ളം നിറയ്ക്കുന്നതും കാത്തിരുന്ന് കിട്ടാതെവന്നപ്പോഴാണ് വീട്ടമ്മമാര്‍ വീണ്ടും കുഴിയിലിറങ്ങി വെള്ളമെടുക്കാന്‍ തുടങ്ങിയത്.
പത്ത് പൊതുടാപ്പുകളാണ് മുനയ്ക്കക്കടവ് മേഖലയിലുള്ളത്. ടാപ്പുകള്‍ക്ക് കീഴെ ഒരാള്‍ക്ക് ഇറങ്ങിനില്‍ക്കാന്‍ കഴിയുന്ന കുഴികുത്തിയാണ് വെള്ളം എടുക്കുന്നത്. പൈപ്പുകള്‍ വഴി വെള്ളം മുകളിലേക്ക് കയറാത്തതിനെ തുടര്‍ന്നാണ് ടാപ്പിന് കീഴെ വലിയ കുഴികള്‍ കുത്തിയിരിക്കുന്നത്.
മണിക്കൂറുകളോളം കാത്തുനിന്ന് കുഴിയില്‍ ഇറക്കിവെച്ചിരിക്കുന്ന പാത്രത്തില്‍ വെള്ളം നിറഞ്ഞ് വേണം കോരിയെടുത്ത് വീടുകളിലെത്തിക്കാന്‍. ഇങ്ങനെ ലഭിക്കുന്ന കലങ്ങിയ വെള്ളം രണ്ടുദിവസത്തിനു ശേഷമേ ഉപയോഗിക്കാനാകൂ. ആറുമാസമായി ഒരു വീട്ടുകാര്‍ക്ക് ഒരു കുടം വെള്ളം മാത്രമാണ് പൊതുടാപ്പ് വഴി ലഭിക്കുന്നത്.
മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് മുനയ്ക്കക്കടവ് പട്ടികജാതി കോളനിയില്‍ താമസിക്കുന്നത്. കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് 1500 ലിറ്റര്‍ വെള്ളം 500 രൂപ നല്‍കി ദിവസവും വാങ്ങേണ്ട ഗതികേടിലാണിവര്‍.
ജല അതോറിറ്റിയുടെ കുണ്ടുവക്കടവിലെ ജലസംഭരണിയില്‍നിന്നാണ് മേഖലയിലെ പൈപ്പുകളിലേയ്ക്ക് വെള്ളമെത്തുന്നത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.