ഗുരുവായൂര്‍ : എന്‍.സി.പി ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനം ആചരിച്ചു. പടിഞ്ഞാറെനടയില്‍ നടന്ന ചടഹ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ഇ.പി സുരേഷ്‌കുമാര്‍ പതാക ഉയര്‍ത്തി. എം.കെ.ഷംസുദ്ധീന്‍, നന്ദകുമാര്‍ പെരുമ്പിലാവില്‍, എ.എച്ച് മൊയ്തുട്ടി, ഐ.എം ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പടിഞ്ഞാറെനടയില്‍ വൃക്ഷതൈ നടീലും ഉണ്ടായിരുന്നു.