mehandi new

ജില്ലാ കലോത്സവത്തിന് ഇനി നാലു നാൾ – പന്തൽ കാൽ നാട്ട് കർമ്മം നടത്തി

fairy tale

കുന്നംകുളം : 2024 ഡിസംബർ 3,5,6,7 തിയതികളിലായി കുന്ദംകുളം വെച്ച് നടക്കുന്ന തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ട് കർമ്മം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ നിർവഹിച്ചു. കുന്നംകുളം ഗവ ബോയ്സ് ഹൈസ്‌കൂൾ നടുമുറ്റത്ത് നടന്ന ചടങ്ങിൽ സ്‌റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി ചെയർമനും കുന്ദംകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി. കെ. ഷെബീർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ കെ അജിത കുമാരി (ഡി ഡി ഇ ) മുഖ്യഥിതിയായി. സ്‌റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി കൺവീനർ എം.എ.സാദിഖ് സ്വാഗതം ആശംസിച്ചു. വിവിധ കമ്മിറ്റി ചെയർമാൻ, കൺവീനർ, നഗരസഭ കൗൺസിലർമാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

planet fashion

Comments are closed.