എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്

പുന്നയൂർ : എടക്കഴിയൂർ നാലാം കല്ലിൽ കുറുക്കന്റെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരിക്ക്. നാലാം കല്ല് പടിഞ്ഞാറ് പുതുക്കുളത്ത് വീട്ടിൽ റജീന ശിഹാബിന്റെ മകൻ സയാനാണ് കടിയേറ്റത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. സഹോദരൻ സിനാനുമൊത്ത് വീട്ടു മുറ്റത്ത് കളിക്കുമ്പോഴാണ് കുറുക്കന്റെ ആക്രമണം. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ചുണ്ടിനാണ് കടിയേറ്റത്. കുട്ടികളുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തി. പരിക്കേറ്റ കുട്ടിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

മേഖലയിൻ വീണ്ടും കുറുക്കന്റെ ആക്രമണ ശ്രമം ഉണ്ടായതായി പറയുന്നു. ഈ സംഭവത്തോടെ നാട്ടുകാർ ഭീതിയിലാണ്.

Comments are closed.