Header

ഫ്രണ്ട്‌സ് മാണിക്യത്തുപടിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍ : മാണിക്യത്തുപടി പ്രദേശവാസികളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് മാണിക്യത്തുപടിയുടെ ഓഫീസ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൌണ്‍സിലര്‍ രേവതി മനയില്‍ അദ്ധ്യക്ഷയായിരുന്നു. സി.പി.എം ലോക്കല്‍ സെക്രട്ടറി എം.സി സുനില്‍കുമാര്‍, കോഗ്രസ് മണ്ഡലം സെക്രട്ടറി സി.കെ.ഡേവിസ്, സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ.എ ജേക്കബ്ബ്, പൗരസമിതി പ്രസിഡന്റ് അശോകന്‍ മനയില്‍, പി.എസ് സനോജ് തുടങ്ങിയവര്‍ സംസാരിച്ചു. ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി.

Comments are closed.