ചാവക്കാട് : മുസ്ലിങ്ങൾ പുണ്ണ്യദിവസമായി കരുതുന്ന ബറാഅത്ത് രാവിന്റെ ഭാഗമായി കബർസ്ഥാനിൽ പ്രാർത്ഥനക്കെത്തിയവർക്കെതിരെ നിയമം ലംഘിച്ച് ഒത്ത് കൂടിയതിന്റെ പേരിലും ഔദ്യോഗിക കൃത്യനിവ്വഹണം തടസ്സപ്പെടുത്തിയെന്ന പേരിലും ചാവക്കാട് പോലീസ് കേസ് രെജിസ്റ്റർ ചെയ്തു.
ഇന്ന് വൈകുന്നേരം തിരുവത്ര പുത്തൻകടപ്പുറത്തായിരുന്നു സംഭവം. കബർസ്ഥാനിൽ പലയിടങ്ങളിലായി നിന്ന് പ്രാർത്ഥിച്ചിരുന്ന യുവാക്കൾ അതുവഴിവന്ന പോലീസ് ജീപ്പ് കണ്ട് ചിതറി ഓടുകയായിരുന്നു.
പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ബൈക്കിനെ പിന്തുടർന്ന് പള്ളിയുടെ പിൻവശത്തെ വീട്ടിലെത്തിയ പോലീസ് നാല് ബൈക്കുകൾ നിർത്തിയിട്ടതായി കണ്ടു. ബൈക്കുകളുടെ ആർ സി ബുക്കും രേഖകളും ആവശ്യപ്പെട്ട പോലീസുമായി ഗൃഹനാഥനും വീട്ടുകാരും വാക്കേറ്റമുണ്ടായതായി പറയുന്നു. പിന്നീട് ബൈക്കുകൾ കസ്റ്റഡിയിലെടുക്കാൻ സന്നാഹങ്ങളുമായി എത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായത്.
സ്ത്രീകൾ ഉൾപ്പെടെ 15 പേർക്കെതിരെ പോലീസ് കേസെടുത്തു.