ജി എച്ച് എസ് മണത്തല പൂർവ്വ വിദ്യാർത്ഥി സംഘടനയായ പൂമരം കുടുംബ സംഗമം നടത്തി

ചാവക്കാട് : ചാവക്കാട് മണത്തല ഗവണ്മെന്റ് ഹൈസ്കൂൾ 92, 93, 94 ബാച്ച് കൂട്ടായ്മയായ പൂമരം കുടുംബ സംഗമം നടത്തി. ചക്കംകണ്ടം കായൽകടവ് റിസോർട്ടിൽ നടന്ന കുടുംബ സംഗമം ചാവക്കാട് സബ് ഇൻസ്‌പെക്ടർ ശ്രീജി ഉദ്ഘാടനം ചെയ്തു. പൂമരം കൂട്ടായ്മയുടെ അഡ്മിൻ മെമ്പർ സി. കെ. ഷിഹാബ് അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അഡ്മിൻ സന്ധ്യ ടീച്ചർ സ്വാഗതം ആശംസിച്ചു. അധ്യാപികമാരായ സതീദേവി ടീച്ചർ, ഭവാനി ടീച്ചർ എന്നിവർ മുഖ്യതിഥികളായി. അഷറഫ്, കെ.വി ഷിഹാബ്, ഷമീറ മറ്റം, ഗ്ലോബൽ ഗ്രൂപ്പ് അഡ്മിൻ മുഹമ്മദ് അക്ബർ, എ. സി. ഉമ്മർ എന്നിവർ ആശംസയും മജീദ് യൂസഫ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഓൺലയിൻ മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു. തുടർന്ന് ഗ്രൂപ്പ് അംഗങ്ങളുടെ ഗാനമേളയും, കലാ പരിപാടികളും അരങ്ങേറി.

Comments are closed.