അണ്ടത്തോട്: വിവാഹത്തില്‍ പങ്കെടുക്കാനത്തെിയ ബാലികയുടെ സ്വര്‍ണ്ണാഭരണം അജ്ഞാതന്‍ തട്ടിയെടുത്തു. പാലപ്പെട്ടി കാപ്പിരിക്കാട് സ്ദേശി ചേനാത്തയില്‍ നൗഷാദിന്റെ മകള്‍ ജിസ് വാന്‍ നജയുടെ (ഏഴ്) കഴുത്തിലണിഞ്ഞ ഒരു പവന്‍ തൂക്കമുള്ള മാലയാണ് അജ്ഞാതനായ മോഷ്ടാവ് തട്ടിയെടുത്തത്. അണ്ടത്തോട് പാപ്പാളിയിലെ സ്വകാര്യ വിവാഹ മണ്ഡപത്തില്‍ ശനിയാഴ്ച്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. നൗഷാദിന്‍്റെ ബന്ധുവിന്‍്റെ വിവാഹമായിരുന്നു മണ്ഡപത്തില്‍. നിക്കാഹും മറ്റു ചടങ്ങുകളും കഴിഞ്ഞ് വധൂവരന്മാര്‍ പുറത്തിറങ്ങാനുള്ള തിരക്കിലായിരുന്നു നൗഷാദും കുടുംബവും. മകള്‍ ഈ സമയം മണ്ഡപത്തിന്‍്റെ ഒരു ഭാഗത്ത് നില്‍ക്കുകയായിരുന്നു. ഇവിടേക്ക് കയ്യില്‍ പായസവുമായി വന്ന് കുട്ടിയുടെ മേലിലേക്ക് പായസം വീഴ്ത്തി. അബദ്ധത്തിലാണെന്ന മട്ടില്‍ കഴുകിത്തരമാമെന്ന് പറഞ്ഞ് കൈ കഴുകുന്ന സ്ഥലത്തേക്ക് കുട്ടിയെ ബലം പ്രയോഗിച്ച് എടുത്തു കൊണ്ടു പോയി. സമീപത്തെ ടിഷ്യൂ പേപ്പര്‍ എടുത്ത് തുടക്കുന്നതിനിടയിലാണ് സ്വര്‍ണ്ണം എടുത്തത്. ഇതിനിടയില്‍ ഒരാള്‍ അവിടെയത്തെി ഈ കുഞ്ഞാരാണെന്ന് മോഷ്ടാവിനോട് ചോദിച്ചിരുന്നു. മകളാണെന്ന് മോഷ്ടാവ് പറഞ്ഞത് കേട്ട് വന്നയാള്‍ തിരിഞ്ഞു പോയി. എന്നാല്‍ താന്‍ ഇയാളുടെ മകളല്ലെന്ന് കുട്ടി പറഞ്ഞ ഉടനെ മോഷ്ടാവ് അവളുടെ വാ പൊത്തിപ്പിടിച്ചു. അതിനാല്‍ ശബ്ദം പുറത്ത് വന്നില്ല. പിന്നീട് സ്വര്‍ണ്ണം കഴുകിത്തരാമെന്ന് പറഞ്ഞാണ് മോഷ്ടാവ് പുറത്തേക്ക് ഓടിയത്. വിവരമറിഞ്ഞയുടെ നൗഷാദ് പരിസരമാകെ തെരഞ്ഞെങ്കിലും മോഷ്ടാവിനെ കാണാനായില്ല. കുട്ടിയുടെ സ്വര്‍ണ്ണം അഴിക്കുമ്പോള്‍ വന്നയാളേയും ഇവര്‍ക്കറയില്ല. മോഷ്ടാവിനെ ശരിയായി കണ്ടത് അയാള്‍ മാത്രമാണ്. വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കി. വിവാഹ മണ്ഡപത്തില്‍ സി.സി.ടി.വി കാമറകളില്ലാതിരുന്നതാണ് പൊലീസിനെ കുഴക്കുന്നത്. മണ്ഡപത്തില്‍ ഇത്തരം സംഭവങ്ങളില്ലാതിരിക്കാന്‍ സി.സി.ടി.വി കാമറകള്‍ ഉടനെ സ്ഥാപിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.