നല്ല ആരോഗ്യം നല്ല മനസ്സ് – ആവേശമായി നമ്മൾ ചാവക്കാട്ടുകാരുടെ 5k റണ്‍

ചാവക്കാട് : നല്ല ആരോഗ്യം നല്ല മനസ്സ് എന്ന സന്ദേശവുമായി നമ്മൾ ചാവക്കാട്ടുകാര്‍ സംഘടിപ്പിച്ച 5k റണ്‍ ആവേശമായി. ചാവക്കാട് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച ഓട്ടം ബ്ലാങ്ങാട് ബീച്ചിലെത്തി തിരികെ ചാവക്കാട് ടൗണിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ പങ്കെടുത്തു. ചാവക്കാട് പോലീസ്എ സ്റ്റേഷൻ സ്‌എച്ച്‌ഒ വിപിൻ വേണുഗോപാല്‍ ഫ്ലാഗ് ഓഫ് ചെയ്തു. നമ്മള്‍ ചാവക്കാട്ടുകാര്‍ ഭാരവാഹികളായ വി. സി.കെ.ഷാഹു, എം. എ. മൊയ്തീന്‍ഷാ,ശിവദാസ്, പി. കെ. ഫസലുദ്ദീന്‍, ഷബീര്‍ ഡിജിമാക്, മൂര്‍, ബദറുദ്ധീൻ ഗുരുവായൂർ, മുജീബ് പാലയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി.


Comments are closed.