mehandi new

പുന്നയൂരിൽ അസുഖം ബാധിച്ച് ഒരാട് കൂടി ചത്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: പുന്നയൂരിൽ അസുഖം ബാധിച്ച് ഒരാട് കൂടി ചത്തു. ജില്ലാ ജന്തു രോഗ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
തെക്കെ പുന്നയൂരിലെ ഫൈസൽ തങ്ങളുടെ ഫാമിലാണ് വീണ്ടും ആട് ചത്തത്. ഇതോടെ ഇവിടെ ചത്തത് ആറ് ആടുകളായി. കഴിഞ്ഞ ദിവസം വിവരമറിയിച്ചിട്ടും പുന്നയൂർ പഞ്ചായത്ത് മൃഗാശുപത്രിയിലെ ഡോക്ടർ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ഫൈസൽ തങ്ങൾ മന്ത്രിയുൾപ്പടെയുളളവർക്ക് പരാതി അയച്ചിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം ജില്ലാ ജന്തുരോഗ നിയന്ത്രണ വിഭാഗത്തിൽ നിന്നു എപിഡമിയോളജിസ്റ്റ് ഡോ.വി.ആർ. ധന്യയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പുന്നയൂരിലെത്തിയത്. ശനിയാഴ്ച്ച ചത്ത ആടിനെ സംഘം പോസ്റ്റ്മോർട്ടം ചെയ്തു. വിരകളുൾപടെയുള്ള രോഗങ്ങൾ ബാധിച്ചാണ് ആടുകൾ ചാകുന്നതെന്നും വിശദ വിവരം ലാബ് റിപ്പോർട്ട് കിട്ടിയ ശേഷമേ വ്യക്തമാകൂവെന്നും ഡോ. ധന്യ പറഞ്ഞു.
രോഗ ലക്ഷണമുള്ള അടുകളെ മാറ്റി കെട്ടണമെന്നറിയിച്ച സംഘം എല്ലാ കാര്യങ്ങൾക്കും പൂർണ്ണ പിന്തുണയും സഹായവും ഉറപ്പ് നൽകി.

Mss conference ad poster

ഫോട്ടോ: തെക്കേപുന്നയൂരിൽ ഫൈസൽ തങ്ങളുടെ ഫാമിൽ ചത്ത ആടിനെ ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ.വി.ആർ. ധന്യയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്യുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.