ചാവക്കാട് : താലൂക്ക് ഗവ. ആശുപത്രി പെയിന്‍ ആന്റ് പാലിയേറ്റീവ് വിഭാഗം പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി നിര്‍ധന രോഗികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു.
അരി, ചായപ്പൊടി, പഞ്ചസാര എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. പാലിയേറ്റീവ് പ്രവര്‍ത്തകര്‍ മുപ്പത്തിയഞ്ചോളം വീടുകളില്‍ കിറ്റുകള്‍ എത്തിച്ചു നല്‍കി.
മെഡിക്കല്‍ സൂപ്രണ്ട് ഡോ.മിനി മോള്‍ അധ്യക്ഷത വഹിച്ചു. സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ എ മഹേന്ദ്രന്‍, എം ബി രാജലക്ഷ്മി, വൈസ് ചെയര്‍ പേഴ്സന്‍ മഞ്ജുഷ സുരേഷ്, റാണി എന്നിവര്‍ സംസാരിച്ചു.