mehandi new

സർക്കാർ സൗജന്യ അക്കൗണ്ടിങ്ങ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭ – എൻ യു എൽ എം – കുടുംബശ്രീ മിഷന്റെ കീഴിൽ പാവറട്ടി സെന്ററിൽ മാർച്ച് 2023 ൽ ആരംഭിക്കുന്ന അക്കൗണ്ടിംഗ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു.
+2 കോമേഴ്‌സ്, ബി കോം, എം കോം, ബിബിഎ, ബി എ എക്കണോമിക്സ്, എം ബി എ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ചാവക്കാട് നഗരസഭ പരിധിയിൽ താമസിക്കുന്ന ഒരു ലക്ഷത്തിനു താഴെ വാർഷിക വരുമാനം ഉള്ള 18 നും35 നും മധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികളാണ് അപേക്ഷിക്കേണ്ടത്.
പരിശീലനം കഴിഞ്ഞ്, 3 മാസത്തെ ജോലിയും പൂർത്തിയാക്കുന്നവർക്ക് ട്രാവൽ അലവൻസ്, പോസ്റ്റ് പ്ലെയ്സ്മെന്റ് സപ്പോർട്ട് തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

Mss conference ad poster

കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയുവാനും, അഡ്മിഷനും താൽപര്യമുള്ളവർ ഉള്ളവർ ഫോട്ടോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി സഹിതം മാർച്ച് 15 ന് 2PM മുതൽ 4PM വരെ ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന മൊബിലൈസേഷൻ ക്യാമ്പിൽ പങ്കെടക്കണമെന്ന് ദേശീയ നഗരം ഉപജീവന ദൗത്യം, കുടുംബശ്രീ മിഷൻ സിറ്റി മിഷൻ മാനേജർ അറിയിച്ചു.

planet fashion

Comments are closed.