mehandi new

ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നാളെ ഗ്രാന്മ ന്യൂ ഇയർ ഫെസ്റ്റ് – പുതുവത്സരം കളറാക്കാൻ പ്രസീത ചാലക്കുടിയുടെ ഫോക് ബാൻഡ്

fairy tale

ചാവക്കാട് : സാമൂഹിക സാംസ്‌കാരിക കലാകായിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാനിധ്യമായ ഗ്രാന്മ ഒരുമനയൂരിൻ്റെ നേതൃത്വത്തിൽ ഗ്രാന്മ ന്യൂ ഇയർഫെസ്റ്റ് 2024 നാളെ കൂട്ടുങ്ങൽ ചത്വരത്തിൽ. പ്രസീത ചാലക്കുടി നയിക്കുന്ന തൃശൂർ പതി ഫോക് ബാൻഡ് ന്റെ മ്യൂസിക് ഫ്യൂഷൻ കാണികളെ ത്രസിപ്പിക്കും. ഡിസംബർ 31 ഞായറാഴ്‌ച വൈകിട്ട് 5 മണിക്ക്‌ നടക്കുന്ന സാംസ്കാരിക സമ്മേളനം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുഖ്യാഥിതിയാകും. ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്, ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വിജിത സന്തോഷ്‌ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

തുടർന്ന് രാത്രി ഏഴുമണിയോടെ കലാപരിപാടികൾ ആരംഭിക്കും. നാളെ രാത്രി പന്ത്രണ്ടിന് വർണ്ണമഴയും ഉണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ അറിയിച്ചു. 

ചെയർമാൻ മുസ്‌തഫ കണ്ണാട്ട്, കൺവീനർ പി.പി. അബൂബക്കർ, ഗ്രാന്മ രക്ഷാധികാരി പി. എം.നാസർ,  പ്രസിഡൻ്റ് പി. എം. യഹിയ,  ട്രഷറർ വി. പി. ഷിഹാസ്, ജോ. കൺവീനർ എം. വി മുസ്ത‌ഫ, കെ എ നൗഷാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

planet fashion

Comments are closed.