ഗ്രീൻ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ ലോക കടലാമ ദിനം ആചരിച്ചു
എടക്കഴിയൂർ : ഗ്രീൻ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ ലോക കടലാമ ദിനം ആചരിച്ചു. ഗുരുതര വംശനാശഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് അന്താരാഷ്ട്ര കടലാമ ദിനം നടത്താൻ ആരംഭിച്ചത്.
സ്കൂൾ വിദ്യാർത്ഥികൾക്കായി കടലാമ സംരക്ഷണ ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം, ബോധവൽക്കരണ ക്ലാസ്സ്, കടലാമ സംരക്ഷണ പ്രവർത്തകരുമായി അഭിമുഖം എന്നീ പരിപാടികളോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.
പഞ്ചവടി ബീച്ചിലെ ഗ്രീൻ ഹാബിറ്റാറ്റ് ഹാച്ചറിക്ക് സമീപം വെച്ച് നടന്ന ദിനാചരണം ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു.
ഇജാസ് റ്റി.എച്ച്, അലി പഞ്ചവടി, ബാദുഷ ഇബ്രാഹിം, നിയാസ് എ.എം, ഷാനു അസീസ് എന്നിവർ സംസാരിച്ചു. ടർട്ടിൽ കൺസർവേഷൻ ഫീൽഡ് ഓഫീസർ സലീം ഐഫോക്കസ് അധ്യക്ഷത വഹിച്ചു.
ഫോട്ടോ : സ്കൂൾ വിദ്യാർത്ഥികൾക്ക് കടലാമകളെ കുറിച്ച് ഗ്രീൻ ഹാബിറ്റാറ്റ് പ്രവർത്തകർ പരിചയപ്പെടുത്തുന്നു.
Comments are closed.