പുന്നയൂർക്കുളം:  പ്രതിഭ കോളേജിൽ കേരള സർക്കാരിന്റെ ഹരിത കേരള മിഷന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചു. കോളേജ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഉമ്മർ മാസ്റ്റർ ക്യാമ്പസിൽ വൃക്ഷത്തൈ നട്ടുക്കൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.  ശുചികരണ പ്രവർത്തനങ്ങൾ, ജൈവ പച്ചക്കറി വസ്തുക്കളുടെ നടീൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടക്കും.   കോളേജ് യൂണിയൻ ചെയർമാൻ മഷൂർ ഖാൻ അധ്യക്ഷത വഹിച്ചു.